Friday, January 31, 2014

ഫെബ്രുവരി 1, 2014
IST 10.10 AM
Saturday..


ഋതുക്കളിതളടർത്തും ദിനങ്ങളിൽ
അക്ഷരങ്ങളുടെ ഖനിയിൽ
മഴത്തുള്ളിയായ് പെയ്തൊഴുകിയ
മൊഴിയിൽ
തീരമണലെണ്ണിനീങ്ങിയ
കാൽപ്പാദമുദ്രകളിൽ
ഗ്രാമപാതയിലെ പകലോരങ്ങളിൽ
ലോകഭൂപടചിത്രങ്ങളിൽ
ചുറ്റിയോടും മനസ്സേ
പർണ്ണശാലയൊരുക്കി
ഹരിതകാനനങ്ങൾ
ജപം തുടരുമ്പോൾ
ഈറൻപ്രഭാതങ്ങൾ
കവിതയാവുമ്പോൾ
ഹൃദയമെഴുതുന്നു
ഒരു ഭൂമിഗീതം...
ജനുവരി 24, 2014
IST 10.22 PM
Friday


അഗ്നിചുറ്റിയോടിയ
ദിനങ്ങൾക്കപ്പുറം
നൂറ്റാണ്ടുകളെഴുതിനീട്ടിയ
താളിയോലകളിൽ
വിസ്മൃത തീരങ്ങളിൽ
സമുദ്രമേ
മൺ തരികളിൽ
ധ്യാനമാർന്ന സന്ധ്യാവിളക്കിൻ
പ്രകാശത്തിലുണരും
അക്ഷരജപങ്ങൾ
കീർത്തനനമാകുമ്പോൾ
മുനമ്പിലൂടെയൊഴുകും
ഭൂമിയുടെയുൾക്കടലിൽ
ഉപദ്വീപിനെയൊരു
കാവ്യസ്പന്ദമായുണർത്തിയാലും...

Thursday, January 30, 2014

ജനുവരി 31, 2014
Friday
IST 10.21 AM


പ്രഭാതം നേർമ്മയേറിയ
കസവിഴകളിൽ
പ്രകാശമായ് മിഴിയിലൊഴുകുമ്പോൾ
31 ദിനങ്ങളൊഴുകിനിങ്ങിയ
സംവൽസരത്തിനൊരിതളിൽ
മനസ്സേ
കാവ്യസ്പന്ദമാർന്ന
അക്ഷരങ്ങളാലൊരു
കുടീരം പണിതീർത്താലും
അഗ്രഹാരമന്ത്രമുണരും
ബ്രാഹ്മമുഹൂർത്തങ്ങളിൽ
ഹൃദ്സ്പന്ദനങ്ങളിൽ
കവിതയാവുന്നു ഭൂമി...
ജനുവരി 30, 2014
IST 9.47 pm
Thursday


ചുമരിലെ ചിത്രങ്ങൾ
നിർമ്മമസായാഹ്നമായ്
ശബ്ദരഹിതമായ്
മനസ്സിനരികിലൂടെ
നീങ്ങുമ്പോൾ
പരീക്ഷണശാലയിലെ
യന്ത്രക്കുരുക്കിലുടക്കിക്കീറിയ
ഹൃദയമേ
പാഴ്വസ്തുക്കളായ്
പലകുറിയെഴുതിമുറിച്ച
ഭൂസ്പന്ദനങ്ങൾ ചേർത്തെഴുതാം
ഗ്രാമചന്ദനസുഗന്ധമാർന്ന കവിത
വീണാതന്ത്രികളിൽ
സ്നിഗ്ദമാമൊരു സ്വരമായ്
മനസ്സ് മന്തിക്കുമ്പോൾ
നടന്നുനീങ്ങും ദിനങ്ങളുപേക്ഷിക്കും
പൂവുകളും, നിഴൽപ്പൊട്ടുകളും
മേഘഫലകങ്ങളും
സമാന്തരരേഖകളായ്
ഹൃദയകവചത്തിനുചുറ്റുമൊഴുകുന്നുവോ??.
ജനുവരി 30, 2014
IST 8.14 PM
Thursday


അക്ഷരങ്ങൾക്കിടയിലേയ്ക്ക്
ചുമരുകളടർത്തിയേറും
ശിഖരങ്ങൾ, മുൾപ്പാടുകൾ
കടലൊഴുകി നനയും
സമുദ്രതീരങ്ങളിൽ
മൺ തരികളിൽ
കാല്പാദമുദ്രകൾ
പിന്നിൽ നടക്കും നിമിഷങ്ങൾ
മുന്നിൽ മുനമ്പിൻ സന്ധ്യാദിപങ്ങൾ
നിർണ്ണയത്തൂക്കം തെറ്റിയ
ഹൃദ്സ്പന്ദനങ്ങൾ
നക്ഷത്രങ്ങളെഴുതും
മിഴിയിലെ ലോകം
ശബ്ദരഹിതമാം
ഉലച്ചുടഞ്ഞ ഓട്ടുമണികൾ
വർത്തമാനകാലത്തിൻ
ബാക്കിപത്രങ്ങളിൽ
തുന്നിക്കൂട്ടിയ ആകാശം
തുളസീവനകവിതയെഴുതും മനസ്സ്
അടരും മേഘത്തുണ്ടുകൾ പാറിനീങ്ങും
ചക്രവാളത്തിനരികിൽ
ഗ്രാമചിത്രമുറങ്ങും ബാല്യകുതുകം പോൽ
കളിമുദ്ര മറന്നൊരരങ്ങിൽ
കവിതയെഴുതാനിരിക്കും
കാറ്റിൻ സംഗീതം...
നനഞ്ഞ മണ്ണിൽ കാല്പദങ്ങൾ പതിയും ശബ്ദം
കാലത്തിൻ തേരോടും തീരങ്ങൾക്കരികിൽ
തിരയേറ്റത്തിലും ചലിക്കാനാവാതെ
ശിലാരൂപമാർന്ന ഓർമ്മകൾ..


Wednesday, January 29, 2014

ജനുവരി 30, 2014
IST 10.10 AM
Thursday


പ്രഭാതം
കൽമണ്ഡപങ്ങൾക്കരികിലൂടെ
പ്രദിക്ഷണവഴിയിലൂടെ
ചോലമരങ്ങൾക്കരികിലൂടെ
ഹൃദയസ്പന്ദത്തിൽ
ആരവരഹിതകാവ്യമായി
കനകബിന്ദുക്കളിൽ
ശരത്ക്കാലവർണ്ണമാർന്ന
ഭൂമിയുണരും മുനമ്പിൽ
രത്നഖചിതമാം ഉഷസ്സിൽ
ശംഖിൻ ശിലാചിത്രങ്ങളിൽ
സമുദ്രസംഗീതത്തിൻ
പ്രതിധ്വനി..
ജനുവരി 29, 2014
IST 11.55 PM
Wednesday


ആകാശസന്ധ്യയിൽ
തിളങ്ങും നക്ഷത്രങ്ങളായ്
കാവ്യസ്പന്ദമുണരുമ്പോൾ
കൃഷ്ണപക്ഷദിനങ്ങളിലൂടെ
ദിശതെറ്റിയോടിയോരക്ഷരങ്ങളിലൂടെ
ഗോകർണ്ണതീരമെഴുതും
ഓംങ്കാരമായ്
മനസ്സൊഴുകിയ സമുദ്രങ്ങളിൽ
ഉടയാതെയൊരു ശംഖ്
സമുദ്രസ്പന്ദമൊരു കാവ്യമായുറങ്ങും
ശംഖ്...

Tuesday, January 28, 2014

ജനുവരി 29, 2014
IST 10.09 AM
Wednesday


ഉദ്യാനങ്ങളിൽ
ഉണർത്തുപാട്ടിൽ
ഗ്രാമമെഴുതി നീങ്ങിയ
ഉത്സവകാലകൃതിയിൽ
നിനവിലൊരു ഋണപ്പാടായ്
വളർന്നേറിയ സംവൽസരങ്ങളിൽ
ആകാശമുറിവിലൊരു നീറ്റലേറ്റിയ
നഗരസങ്കല്പങ്ങളിൽ
നിശ്ശബ്ദമാകാതെ സ്പന്ദിക്കും ഹൃദയമേ
സംവൽസരങ്ങളുടെ ചെപ്പിൽ നിറയ്ക്കാം
അഗ്നിസ്ഫുടം ചെയ്തൊരക്ഷരങ്ങൾ
അഗ്രഹാരകൃതികൾ
മഴത്തുള്ളിപോലൊഴുകും
ആത്മഗാനങ്ങൾ
ജനുവരി 28, 2014
IST 10.57
Tuesday


സന്ധ്യാവിളക്കിൽ
നക്ഷത്രങ്ങളുമായ്
മാഘദലങ്ങൾ
മുത്തുകളായക്ഷരങ്ങൾ
മേച്ചിലോടുകൾപാകിയ
ഹരിതകുടീരങ്ങളിൽ
മനസ്സെഴുതും കീർത്തനങ്ങൾ
ചുറ്റുവലയങ്ങൾക്കുള്ളിലും
ശീവേലിവിളക്കുകൾക്കരികിലും
ആരവങ്ങളുടെയസ്പ്ഷ്ടതയിലും
സ്വപ്നജാഗ്രത്തിലും
സ്പന്ദിക്കുന്നു
കാവ്യാത്മകമുദ്രയിൽ
ഹൃദയം...


Monday, January 27, 2014


ജനുവരി 28, 2014
IST 11.06 AM
Tuesday


മൃദുപദങ്ങളുടെ
രാഗമാലികയിൽ
ഋതുക്കൾ
ജീവസ്പന്ദങ്ങളായ്
ദിനങ്ങളായ്
സംവൽസരങ്ങളായ്
രഥമുരുളും തീരങ്ങളിൽ
ദേവദാരുവിൽ
കവിതയിൽ
പ്രകൃതിസ്വരങ്ങൾ
ദിശാന്തരങ്ങളിൽ
ആകാശവെൺചാമരങ്ങളാൽ
അലംകൃതമാവും
പ്രഭാതങ്ങളിൽ
വിരൽതൊടുമക്ഷരങ്ങളിൽ
അമൃതുതുള്ളികൾ
ജനുവരി 27, 2014
IST 9.32 PM
Monday...ഉൾമിഴിയിലുണരുന്നു
കവിതയുടെ നറുമുത്തുമായ്
പ്രഭാതങ്ങൾ, ഋതുക്കൾ
പുൽനാമ്പുകൾ, പൂവുകൾ
കാറ്റിൻ മർമ്മരസ്വരങ്ങൾ
നക്ഷത്രവിളക്കുകൾ
ലോകജാലകങ്ങളേറി
അതിരുകൾ കടന്നുവരും
സങ്കീർണ്ണസ്വരങ്ങളുടയും
പകൽച്ചില്ലകളിൽ
മുനമ്പേ
എഴുതിസൂക്ഷിക്കാം
സന്ധ്യാവിളക്കുപോൽ
ദീപ്തമാം നിനവുകൾ
ദിനാന്ത്യകാവ്യങ്ങൾ...

Sunday, January 26, 2014

ജനുവരി 27, 2014
12.24 PM
Monday

നോക്കെത്താദൂരത്തോളം
തീരങ്ങൾ
ചക്രവാളമൊരിതളിൽ
നാലുമണിപ്പൂവാകുമ്പോൾ

മിഴിയിലൊഴുകിയ കടലിൽ
യാത്രാനൗകയുടയും
സ്വപ്നങ്ങളുടയും
ചില്ലുതരികൾ
ഓർമ്മതെറ്റിയ പുസ്തകം പോലെ
ഓളങ്ങൾ
കവാടങ്ങൾക്കരികിലൂടെ
പാതയോരത്തെ
വൃക്ഷശാഖയിലുറയും ദിനം
മിഴിനീരുമായ്
പോർട്ട് ബ്ലയർ
സന്ധ്യാവിളക്കെരിയുമ്പോൾ
പകൽ മൊഴിയിൽ
കണ്ണുനീർത്തുള്ളികൾ..
ജനുവരി 26, 2014
IST 8.59 PM
Sundayദിനാന്ത്യചെപ്പിലെ പകൽത്തരിപോലെ,
തുന്നിക്കൂട്ടിയ തുടർക്കഥപോലെ,
ആത്മാവടരുമക്ഷരങ്ങൾ പോലെ,
അറിവുതേടിയ മനസ്സുപോലെ,
അഴിമുഖം കടന്ന്, ദ്വീപുകൾ കടന്ന്
ചക്രവാളവും, ഗ്രഹപഥവും
നക്ഷത്രങ്ങളും തൊട്ടെഴുതും
കവിതപോലെ
പവിഴമല്ലിത്തോപ്പിൽ
മിഴിയിലൊരു ഭൂമി
നേർത്തസന്ധ്യാവിളക്കിൻ
പ്രകാശത്തിൽ
മറക്കുടയിലൊരു ഗ്രാമം

Saturday, January 25, 2014

ജനുവരി 26, 2014
IST 9.59
Sunday


അരികിലൊഴുകുമക്ഷരങ്ങളിൽ
അനന്തസമുദ്രങ്ങളിൽ
മനസ്സൊതുക്കും മഹായാനങ്ങളിൽ
അറിവില്ലായ്മയുടെ നടുക്കങ്ങളിൽ
അക്ഷരകാലം തെറ്റിയ
എഴുതിയുലച്ചയിടവേളകൾ...
ആരവത്തിനെതിരെഴുതിമങ്ങിയ
ആകാശഗാനങ്ങൾ...
ആത്മസ്പന്ദങ്ങളിൽ
ഭൂമിയുടെ സ്പർശമായ്
നനുത്ത പ്രഭാതം പോൽ
ശുഭ്രമൊഴികൾ..
പ്രതിധ്വനിയിൽ പ്രണവമുയരും
സോപാനങ്ങളിൽ
കവിതയാവും  ഹൃദ്സ്പന്ദങ്ങൾ
ജനുവരി 25, 2014
IST  9.16 PM
Saturday


അശോകപ്പൂവിൻ നിറമാർന്ന
സന്ധ്യയെഴുതിയ കവിതയിൽ
അനുസ്വരങ്ങളിലുണരും
ആത്മഗാനങ്ങൾ..
മൊഴിയെഴുതി
മിഴിയിലൊരു നക്ഷത്രമായ്
കാവ്യസ്പന്ദങ്ങൾ..
മൺതരികളിൽ
സമുദ്രനിധികളിൽ
ചക്രവാളചിത്രങ്ങൾ
എഴുതി തീരാതെയനന്തതയിൽ
ആകാശകാവ്യങ്ങൾ..

Friday, January 24, 2014

ജനുവരി 25, 2014
IST 10.44 AM
Saturday

എഴുതിനീർത്തിയ
കടലാസുതുണ്ടിൽ
എഴുതിമുഴുമിപ്പിക്കാത്ത
കവിതയിൽ
നടന്നുനീങ്ങുന്നു ലോകം
മൃദുപദങ്ങളിൽ
അതിദ്രുതങ്ങളിൽ
അഴലൊഴുകിയ തീരങ്ങളിൽ
മകരമഞ്ഞുറയും
ജനുവരിയിൽ
ചില്ലുതരിപോൽ ചിതറിവീണ
അധികരോഷബിന്ദുക്കൾ
ആത്മനൊമ്പരങ്ങൾ
മിഴാവുകൾ നിമിഷങ്ങളായ്
ശബ്ദമുയർത്തും
പ്രഭാതചുമരുകളിൽ
ശബ്ദരഹിതമാം മനസ്സിൽ
പവിഴമല്ലിയിതൾ പോലെ
ഒരു നനുത്ത കാവ്യം..
ഭൂമി പർണ്ണശാലയിലിരുന്നെഴുതും
വാനപ്രസ്ഥഗാനങ്ങളിൽ
അമൃതുതൂവും അക്ഷരങ്ങൾ..
ജനുവരി 24, 2014
IST 10.49 PM
Friday..


അപരാഹ്നം
സന്ധ്യാവിളക്കായ് മാറിയ
പകലെരിയും നിമിഷങ്ങളിൽ
മനസ്സിലുണർന്നുവരും
ആകാശനക്ഷത്രങ്ങൾ
രാജചിഹ്നങ്ങളും മുദ്രകളുമില്ലാതെ
കവിതയുണരും മുനമ്പുകളിൽ
കടൽശംഖിൽ
ഹൃദയഗാനങ്ങൾ
മിഴിയിൽ തിളങ്ങും
ചുറ്റുവിളക്കുകൾക്കരികിലൂടെ
തീർഥം തൂവിനിങ്ങും
ദിനാന്ത്യം...
ജനുവരി 24, 2014
IST : 3.32 PM
Friday...


മഴത്തോപ്പുകളിൽ
ആകാശപ്പാടങ്ങളിൽ
മുകിലുകൾ കൊയ്തുകൂട്ടിയ
നിഴൽപ്പൂവുകൾ..
അർഥാനർഥങ്ങളുടെ
വ്യാഖ്യാനങ്ങൾ മനസ്സിൽ
നോവാകുമ്പോൾ
ശരശയ്യയിൽ
ഭീക്ഷമദു:ഖം  തേടും
വാകമരത്തോപ്പുകൾ...
ഭൂമിയിലേയ്ക്കൊഴുകും
അക്ഷതക്കൂട്ടുകളിൽ
ഇനിയുണ്ടാവാതിരിക്കട്ടെ
അംബയുടെ പുനർജനി മോഹിക്കും
ആവനാഴികൾ, അസ്ത്രങ്ങൾ,നിറങ്ങൾ
ഇടവേളയിലെ നടുക്കം പോലെ
ഉടഞ്ഞ ഹൃദയത്തിലേയ്ക്കിനിയും
ചില്ലുതരികളുമായ് നിഴലുകൾ
വരാതിരിക്കട്ടെ..
അർഥാനർഥങ്ങളുടെ വ്യാഖ്യാനങ്ങൾ ഭയന്ന്
മൂടിക്കെട്ടിയ മനസ്സേ
ഉൾക്കടിലിന്റെയന്തരഗാന്ധാരങ്ങൾ
ഇനിയെങ്കിലും
തിരകളിൽ വീണുലയാതിരിക്കട്ടെ..

Thursday, January 23, 2014

ജനുവരി 24, 2014
IST 11.19 AM
Friday..


ഗ്രാമമുണരും വഴിയിൽ
നഗരപാതയിലെ തിരക്കിൽ
മനസ്സിലേറും ബാല്യം
സമുദ്രതീർഥങ്ങളിൽ,
മിഴിയിൽ,
മൊഴിയിൽ
തരംഗദൂരമളന്നുനീങ്ങും
ഘനശ്യാമമുകിലുകൾ..
ആദ്യപദം തെറ്റിയായിരമക്ഷരം
തെറ്റിയ അനുഷ്ടാനഗാനങ്ങൾ
പ്രതിഷ്ഠാമന്ത്രമുലഞ്ഞ
കലശക്കുടങ്ങൾ
സ്പന്ദിക്കും ഹൃദയം
ഉൾക്കടൽ പോലൊരു കാവ്യം..
ജനുവരി 23, 2014
IST 10.28 PM
Thursday


മറന്നുവച്ച പകലിനൊരിതളിൽ
അപരാഹ്നം
സമുദ്രതീരങ്ങൾക്കരികിലൂടെ
തീർഥയാത്രയിൽ മനസ്സ്
ഹരിതഗ്രാമങ്ങളിൽ
കൈമുദ്രതീർക്കും കവിത
മനസ്സ് നിശ്ശബ്ദമാകുമ്പോഴും
അക്ഷരങ്ങൾ
ഹൃദയം പോലെ സ്പന്ദിക്കുന്നു...

Wednesday, January 22, 2014

ജനുവരി 23, 2014
IST 11.59
Thursdayമിഴിയിലേയ്ക്കൊഴുകും
ആദിമഗാനം
അരികിലക്ഷരലയമുടയ്ക്കുമാരവം
നോവുകൾ വളർന്നേറും
തുലാവർഷമഴ പോലെ മനസ്സ്
മനസ്സു പറയുന്നു
കേൾക്കുന്നതും കാണുന്നതുമൊന്നും
ശരിയാവണമെന്നില്ല
ഉൾതേങ്ങലുകളൊതുക്കും
ആവരണങ്ങളിൽ
അറിവില്ലായ്മയിൽ
മങ്ങിക്കത്തും ജീവസ്പന്ദങ്ങൾ
നിസ്സംഗഭാവമാർന്നൊരു
തണുപ്പായുള്ളിലുറയുന്നു
സ്വപ്നകാവ്യങ്ങൾ
ഉൾക്കടലിലേയ്ക്കൊഴുകും
ഹൃദയം
സ്വരങ്ങളേ അറിവില്ലായ്മയുടെ
അക്ഷരദ്രുതങ്ങളെ സ്ഫുടം ചെയ്താലും
പ്രഭാതം നന്മയുടെ ദീപങ്ങളിലുണരുമ്പോൾ
ഭൂമിയൊരു ശുഭ്രമൊഴിയായ്
മന്ത്രമായ് മനസ്സിലൊഴുകട്ടെ..


ജനുവരി 22, 2014
IST 11.07 pm
Wednesday

മുഖവുരയില്ലാതെ
മൂടുപടങ്ങളില്ലാതെ
ദൃശ്യാദൃശ്യമായ
പകർപ്പെഴുത്തുകളില്ലാതെ
കൽത്തരിനീറ്റലില്ലാതെ
കദനമുറഞ്ഞുതീർന്ന
കടൽത്തീരങ്ങളിൽ
കൽക്കെട്ടിലിരുന്ന്
പകലെഴുതിയ
രാഗമാലികയിൽ
സന്ധ്യാജപമായൊരു
മുനമ്പ്

Tuesday, January 21, 2014

ജനുവരി 22, 2014
IST 10.01
Wednesday


പ്രഭാതത്തിന്റെ കവിതയിൽ
പവിഴമല്ലിയിതളുകൾ
ചുമരുകളിൽ കാണാനാവും
തുടർക്കഥതെറ്റിയ മുദ്രകൾ
ഉടഞ്ഞ മൺതുണ്ടുകളിൽ
ചിന്തേരിട്ടുനീങ്ങും നിമിഷങ്ങൾ
ദിനങ്ങൾ ദലങ്ങളായ് കൊഴിയും
ഋതുക്കളിലൂടെ
അക്ഷരങ്ങൾ നടന്നുനീങ്ങുന്നു
ജനുവരി 21, 2014
IST 9.05
Tuesday


ദിനാന്ത്യമൊരു സന്ധ്യാവിളക്കിൽ
സഹസ്രനാമമന്ത്രമെഴുതുമ്പോഴും
തണുപ്പിലുറയുന്നു
മൊഴിയിലെ കടൽ...
മിഴിയിലുറങ്ങിയ
ഹരിതവനങ്ങളിൽ, ഋതുക്കളിൽ
ഘനീഭവിക്കും
ദിനാന്ത്യക്കുറിപ്പുകൾ
വാത്മീകവലയങ്ങൾക്കരികിൽ
മൺചിരാതുകൾ
സ്ഫടികചെപ്പിലെത്ര
കടൽശംഖുകൾ
ലയം തെറ്റിയ ഗാനങ്ങളിൽ
അനിർവചനീയമാം
അന്തരഗാന്ധാരശ്രുതി..

Monday, January 20, 2014

 ജനുവരി 21, 2014
Tuesday
IST 11.06 AM

അറിവുതേടിയൊരു
പുസ്ത്കമായ് മാറിയ മനസ്സേ!
ഗ്രന്ഥശാലയിലുലഞ്ഞ
പുസ്ത്കത്താളിലേറി
മുനമ്പിലേയ്ക്ക് നടന്ന
ഹൃദസ്പന്ദങ്ങളേ
പ്രഭാതമൊരു സമുദ്രമായ്
ദിഗന്തമുറിവായ്
അക്ഷരമായ്, മൊഴിയായ്
ഉലത്തീയിലെരിഞ്ഞുണരുമ്പോൾ,
വിരലെഴുത്തുകളിൽ
വിസ്മയഭാവമുറഞ്ഞുതീരും
ദിനങ്ങളിൽ
ഉടയും ഹൃദയത്തിൻ ശബ്ദം
ആരവങ്ങൾക്കിടയിൽ

ആർക്കും കേൾക്കാനുമാവുന്നില്ല
അറിവുതേടിയൊരു
പുസ്തകമായ് മാറിയ ഹൃദയമേ
ഒരോയിതളിലുമുറയും മനസ്സ്
വേരറ്റുണങ്ങിയ തണൽമരചില്ലകൾ
ആകാശത്തിന്റെയടർന്ന തുണ്ടുകൾ
അർഥരഹിതമാം അനുസ്വരങ്ങൾ
തുലാസിലുടയും  തൂക്കതെറ്റുകൾ
മുഴങ്ങും മിഴാവുകൾ
ശോകരഹിതജീവിതമൊരു
മരീചികയോ
 January 20, 2014
IST 12.00
Mondayജാലകമടച്ച്, മിഴിപൂട്ടിയിരുന്നാലും
ചില നോവുകൾ മുന്നിലേയ്ക്കൊഴുകും
കവചത്തിനുള്ളിലെ ഹൃദയത്തിലേയ്ക്കും
നിഴലെഴുത്തുകൾ ശരമുനകളാഴ്ത്തി
നോവേറ്റിയ ചിലനേരങ്ങളിൽ
മനസ്സിന്റെ നീറ്റലുകളിൽ നിന്നുയർന്നു
എതിർ മൊഴി
എഴുത്തുമഷിപ്പാടുകളേറ്റിയ നിഴൽചുറ്റിൻ
ഭാരം വീണു തളർന്ന ചില നേരങ്ങളിൽ
നദിയിലുമൊഴുകട്ടെ കുറെ ദു:ഖമെന്ന്
വ്യഥിതഹൃദയം
പറഞ്ഞുപോയത് നേരുതന്നെ
എങ്കിലുമിങ്ങനെയൊന്ന്
മനസ്സിൽ പോലും നിനച്ചിരുന്നില്ല
ജാലകമടച്ച് മിഴിപൂട്ടിയിരുന്നാലും
ചില നോവുകൾ ചുറ്റുവലയങ്ങളായ്
ഭൂമിയുടെ ഭ്രമണപഥങ്ങളിൽ...
 ജനുവരി 20, 2014
 Monday
IST 4.43 pmജപമാർന്നൊരു വ്രതസന്ധ്യയിൽ
ഇടയ്ക്കയിലൊരു മൃദുസ്പന്ദമായുണരും
ഭൂമിഗാനങ്ങളേ
ഇലത്താളമേളങ്ങൾക്കിടയിൽ
കേൾക്കാതെ പോയതേത് സ്വരം
ഉണർവിനക്ഷരങ്ങളിൽ
കാറ്റൊഴുകിയ വഴികളിൽ
പ്രപഞ്ചലയമുറയും
അന്തരഗാന്ധാരങ്ങളിൽ
വ്യഥിതമുദ്രകൾ
ഉടുക്കുകൊട്ടിപ്പാടിയോടിയ
നിമിഷങ്ങൾ മദ്ധ്യാഹ്നമേറി
അപരാഹ്നദൂതുമായ്
ആഴക്കടലിനരികിലൂടെ
വർത്തമാനകാലദൈന്യമായ്
മുന്നിൽ...
നിസംഗമൊഴിയിൽ
നിശ്ചലമോ സന്ധ്യകൾ..

Sunday, January 19, 2014

ജനുവരി 20, 2014
IST 9.45
Monday


പർണ്ണശാലകളിലൂടെ
മഴയെഴുത്തുകൾ
കടന്നെത്തിയ മനസ്സേ
തുലാസ്സിലിട്ടുലച്ചുടച്ച
ഹൃദയം അക്ഷരങ്ങളുമായ്
തീർഥയാത്രയിൽ
കൽക്കെട്ടുകളിറങ്ങി
കടവു കടന്ന്
പായ് വഞ്ചിയിൽ
ഗ്രാമമൊരു ശുഭ്രമൊഴിതേടി
യാത്രചെയ്ത ദിനങ്ങളിൽ
മൺചെപ്പുകളിൽ തുളുമ്പിയ
 മഴതുള്ളികളിലുണർന്ന കാവ്യമേ
മണലെഴുത്തുപോൽ വളരുന്നുവോ
ദൃശ്യതയിലെ അദൃശ്യത...
ജനുവരി 19, 2014
IST 10.45 pm
Sunday


അക്ഷരങ്ങളിലുടക്കും
സ്വരങ്ങൾ, വ്യഞ്ജനങ്ങൾ
മുറിവിലുടക്കും ദിനാന്ത്യം
മൊഴികോർത്തുവലിക്കും
വെളിപാടുകൾ
സായാഹ്നങ്ങൾക്കപ്പുറം
തരംഗരഹിതതീരങ്ങളിൽ
മനസ്സിലൊരു മുനമ്പ്
മേൽക്കൂരയുടഞ്ഞുവീഴും
ചില്ലുതരിനീറ്റലുകൾ
എഴുതിനീറ്റിയ ശംഖുകൾ
എഴുതാപ്പുറങ്ങളിൽ
എന്നുമുണരും അസ്വസ്ഥഭാവങ്ങൾ
ചില്ലകളടരുമാൽമരച്ചോട്ടിൽ
വിഭൂതിയാലൊരു മറതീർക്കും
സന്ധ്യകൾ
അടർന്ന ജപമുത്തുകളിൽ
പ്രശാന്തിമന്ത്രമുലയുന്നു
തീർഥക്കുടങ്ങളുടയുന്നു
മിഴിയിലൊളിക്കും നക്ഷത്രങ്ങൾ
തണുത്തസന്ധ്യകളിൽ
ഓർമ്മതെറ്റിയ മുദ്രകൾ..

Saturday, January 18, 2014

ജനുവരി 19, 2014
IST 10.04 am
Sunday


മുദ്രകളും, ചിഹ്നങ്ങളും
നിമിഷങ്ങളും ചുറ്റും
കൽമതിലേറ്റിയ ദിനങ്ങളിൽ
ഹൃദയമൊരു കാവ്യസ്പന്ദമായി
അഴിമുഖങ്ങളിലൂടെ
അലയാഴിയേറിയ മുനമ്പുകളിലൂടെ
ഒരീറൻപ്രഭാതത്തിൽ
മൺതരിനീറ്റലുകളിൽ
വിണ്ടടർന്ന ഭൂസ്വരങ്ങൾ
അറിയാതെയെങ്കിലും
ആത്മദു:ഖങ്ങളിൽ
അക്ഷരപ്പിശകേറ്റിയ
വർത്തമാനകാലനിമിഷങ്ങളിൽ
ദിനാന്ത്യക്കുറിപ്പുകൾ
മുറിവായൊഴുകിയ മുനമ്പുകളിൽ
ഉടഞ്ഞ രുദ്രാക്ഷങ്ങൾ
ഉടഞ്ഞ ഓട്ടുമണികൾ
വിരലുകൾക്കുള്ളിൽ
ധ്യാനമാർന്ന അക്ഷരങ്ങൾ..
ശംഖുകൾക്കുള്ളിൽ
സമുദ്രമുറയുന്നു..
 January 18, 2014
Saturday..


സന്ധ്യയിലൊരു തീർഥകണമായ്
സോപാനമേറിയ മനസ്സേ
ചിന്തേരിട്ട ചുമരുകളിലിനിയുമറിയാത്ത
എത്രയോ അറിവില്ലായ്മകൾ
അക്ഷരം തെറ്റിയ കവിതയിൽ
ആത്മഗാനങ്ങളുടയും ഹൃദയത്തിൽ
ചുറ്റുമതിലുകൾ വളരുന്നു
പുകമറപോലൊരദൃശ്യതയിൽ
പകൽ വെളിച്ചം മായും
മേഘാവൃതസന്ധ്യയിൽ
വാതിലുകൾക്കപ്പുറം
മണൽത്തരിപോൽ ചിതറും
നിമിഷങ്ങൾ..
ജാലകമടച്ചുറങ്ങും കവിത
ജനുവരി 18, 2014
IST 4.00 pm

പകലുറങ്ങിയ പാതയോരം
മിഴിയിലേറും ദിനാന്ത്യം
പടിക്കെട്ടുകളിൽ ബാല്യത്തോടൊപ്പം
വീണുടഞ്ഞ പുസ്തകക്കെട്ടുകൾ
നാനാർഥങ്ങളിൽ, ധ്വനിയുടഞ്ഞ
സ്വരങ്ങളിൽ എഴുത്തക്ഷരങ്ങളുടെ
നിസ്സംഗസ്പന്ദം....
വഴിയൊടുവിൽ
വർത്തമാനകാലം
ശീതകാലപ്പുരകൾ
മൊഴിയുലഞ്ഞ കാവ്യം
മിഴിയിലുണങ്ങിയ കടൽ
ആകാശനക്ഷത്രങ്ങളിൽ
കാവ്യസ്പന്ദത്തിനിത്തിരിവെട്ടം

Friday, January 17, 2014

ജനുവരി 18, 2014
IST 10.00 amഇലപൊഴിയും വഴികളിൽ
മഞ്ഞുപുകയാൽ മൂടിയ
ഹരിതവനങ്ങളിലൂടെ
യാത്രകഴിഞ്ഞെത്തിയ ഭൂമി
ഇലച്ചാർത്തുകൾക്കിടയിൽ
ഓർമ്മതെറ്റിയ പമ്പരങ്ങൾ
ദിശതെറ്റിയ നോവുകൾ
സ്മൃതിചിത്രങ്ങളിൽ
നിർമ്മമസായാഹ്നങ്ങൾ..
വെളിപാടുകൾ...
ഇലച്ചീന്തിൽ ചന്ദനവുമായ്
ഗ്രാമസന്ധ്യകളുറങ്ങും
പ്രദക്ഷിണവഴികൾ
കൽക്കെട്ടിലിരുന്നു
കാണും ആകാശമേ
ഹൃദ്സ്പന്ദനങ്ങൾ
നിസംഗഗാനങ്ങളിൽ
ലയം തെറ്റിയ മിഴാവിൽ
നിമിഷങ്ങൾ
മുൾവേലിയിലുടക്കിയ
പവിഴമല്ലിയിതളുകളിൽ
നിസ്സംഗമാമൊരു കവിത...
 January 17, 2014
IST 1.40 pm Friday
(Horanadu - Kalasa  Road,
Chickmaglur District)

വഴിയൊടുവിൽ
രുദ്രാക്ഷമുത്തുകൾ പോലെ
ചിതറിയ മൺതരികൾ
പ്രഭാതമൊരു ശുഭ്രമൊഴിയിൽ
പാതിവിരിയും പാരിജാതപ്പൂവായ്
ഒരീറനുഷസ്സിൻ ദർഭാഞ്ചലങ്ങളിൽ
മാർഗഴിരാഗമായ് ഭൂമി
ചുരമിറങ്ങിയ കാറ്റിൻ മർമ്മരം
ഹൃദയലയമായി..
ഓട്ടുമണിനാദം മുഴങ്ങിയ
അമ്പലനടയിൽ അനശ്വരതയുടെ
ആത്മഗാനസ്വരമായി മനസ്സ്

Thursday, January 16, 2014

 Januvary 17, 2014
IST 12.11 am Friday


മൊഴി ധ്യാനമാർന്നിരിക്കും
ഹരിതവനങ്ങളിൽ
യാത്രചെയ്യും മനസ്സേ
കവിതപോലിറ്റുവീഴും
നീർച്ചാലുകൾക്കരികിലൂടെ
മെല്ലെ നടന്നുനീങ്ങുമ്പോൾ
പ്രപഞ്ചസൃഷ്ടിയുടെ
പ്രഥമപദങ്ങളണിയും ഭൂമീ,
 ധ്യാനമാർന്നിരിക്കും
ജപമുത്തുകൾ ചുറ്റി ഞാനെഴുതാം
 തുളസിസുഗന്ധമാർന്ന
ഒരുണർത്തുപാട്ട്


 Januvary 17, 2014
IST 12.00 am Friday


കടലൊഴുകിയ വഴിയിൽ
ഇഴയടർന്ന പാതയോരങ്ങളിൽ
പ്രപഞ്ചവീണയിൽ
ഒരു മന്ത്രനാദം...
ഇലപൊഴിയും ഋതുവിൽ
വിരൽതമ്പിലൊഴുകിയ
മൊഴിയിൽ
ഋതുക്കൾ മാറിയ വൃക്ഷശാഖകളിൽ
പുനർജനിക്കും ഹൃദ്സപന്ദങ്ങൾ
അക്ഷരങ്ങളുടെ അക്ഷയപാത്രത്തിൽ
ശാകപത്രം
മനസ്സിൽ പാരിജാതപ്പൂവിതളുകൾ
സ്മൃതിയിലേയ്ക്കൊഴുകും
ഇതിഹാസങ്ങളിൽ
സന്ധ്യാവിളക്കിൻ പ്രകാശം

 ജനുവരി 16, 2014
Thursday 4.00 pm ISTഅനന്തതയുടെ പാതകൾ
ഹരിതവനങ്ങളായ്,
നോക്കെത്താദൂരത്തോളം
പകലളന്നുതീർന്ന ഭൂമൺചെരാതുകൾ
സന്ധ്യാവിളക്കായ്
കളിയോടങ്ങളിൽ യാത്രയായ്
സ്മൃതി...
പിന്നൊയൊരുഷസ്സിൽ
ഉറങ്ങിപ്പോയ നക്ഷത്രങ്ങളായ്
സ്വപ്നങ്ങൾ
ഉണർന്നെണീറ്റ ഹൃദയമെഴുതി
അമൃതുതുള്ളിപോലൊരു കവിത


ജനുവരി 16, 2014
Thursday 10.20 am


ഇന്ദ്രധനുസ്സുകൾ മിന്നലടരസ്ത്രങ്ങളൊളിക്കും
മേഘമാർവും കടന്നാകാശനൗകയേറിയ
നക്ഷത്രങ്ങളിലൊന്നിൽ തിളങ്ങും
അതീവദിവ്യമാം കാവ്യസ്പന്ദമേ
മനസ്സതിരുകളിൽ മുൾവേലികളും
മുനമ്പുകളും, ഹരിതകാനനങ്ങളും
തീരങ്ങളും അദൃശ്യഭാവമാകുമ്പോൾ
ഉഷസ്സിൽ സ്നാനം ചെയ്തുണരും
പവിഴമല്ലിയിതളുകളിൽ
ഹൃദ്സ്പന്ദനകാവ്യം
ദൃശ്യതയിലൊരനുമന്ത്രണം
സ്മൃതിവിസ്മൃതികൾ
സമാന്തരഭാവമാർന്ന ഭൂസ്വരങ്ങൾ
ദീപാന്വിതമാം സമുദ്രതീരങ്ങളിൽ
വെൺശംഖുകളിൽ സ്പന്ദിക്കും കടൽ
മനസ്സിൽ മതിൽക്കെട്ടിനുള്ളിൽ
കാവ്യഭാവമാർന്ന രത്നഖചിതമാം
ഉഷസന്ധ്യ

Wednesday, January 15, 2014

ജനുവരി 16, 2014
Thursday 10.20 am


ഇന്ദ്രധനുസ്സുകൾ മിന്നലടരസ്ത്രങ്ങളൊളിക്കും
മേഘമാർവും കടന്നാകാശനൗകയേറിയ
നക്ഷത്രങ്ങളിലൊന്നിൽ തിളങ്ങും
അതീവദിവ്യമാം കാവ്യസ്പന്ദമേ
മനസ്സതിരുകളിൽ മുൾവേലികളും
മുനമ്പുകളും, ഹരിതകാനനങ്ങളും
തീരങ്ങളും അദൃശ്യഭാവമാകുമ്പോൾ
ഉഷസ്സിൽ സ്നാനം ചെയ്തുണരും
പവിഴമല്ലിയിതളുകളിൽ
ഹൃദ്സ്പന്ദനകാവ്യം
ദൃശ്യതയിലൊരനുമന്ത്രണം
സ്മൃതിവിസ്മൃതികൾ
സമാന്തരഭാവമാർന്ന ഭൂസ്വരങ്ങൾ
ദീപാന്വിതമാം സമുദ്രതീരങ്ങളിൽ
വെൺശംഖുകളിൽ സ്പന്ദിക്കും കടൽ
മനസ്സിൽ മതിൽക്കെട്ടിനുള്ളിൽ
കാവ്യഭാവമാർന്ന രത്നഖചിതമാം
ഉഷസന്ധ്യ
ജനുവരി 15, 2014
Thursday 12.56 am IST
അനന്തതയുടെ പാതകൾ
ഹരിതവനങ്ങളായ്,
നോക്കെത്താദൂരത്തോളം
പകലളന്നുതീർന്ന ഭൂമൺചെരാതുകൾ
സന്ധ്യാവിളക്കായ്
കളിയോടങ്ങളിൽ യാത്രയായ്
സ്മൃതി...
പിന്നൊയൊരുഷസ്സിൽ
ഉറങ്ങിപ്പോയ നക്ഷത്രങ്ങളായ്
സ്വപ്നങ്ങൾ
ഉണർന്നെണീറ്റ ഹൃദയമെഴുതി
അമൃതുതുള്ളിപോലൊരു കവിത

Tuesday, January 14, 2014

ജനുവരി 15,2014

അഗ്രഹാരസന്ധ്യയിൽ
ചന്ദനസുഗന്ധമാർന്ന പ്രദക്ഷിണവഴികളിൽ
നക്ഷത്രങ്ങളെഴുതിയ മനസ്സിലെ കവിത
പ്രഭാതം തുളസീതീർഥാമയൊഴുകിയ
ഉഷസനന്ധ്യ
ഹൃദ്സപന്ദനങ്ങളിൽ ശുഭ്രരാഗമായ്
ഗ്രാമമെഴുതിയ താളിയോലകൾ
നിറദീപങ്ങളിൽ അഗ്നിനാളങ്ങൾ
മന്ത്രമാകുമ്പോൾ മനസ്സിലുണരുന്നു
പ്രശാന്തമാമൊരു പ്രകൃതിസ്പർശം..
ജനുവരി 15, 2014
IST 10.00 am
Wednesday


ഇലയെഴുത്തുകൾ
പുരാണങ്ങളായ്
നിലവറയിൽ നിന്നൊരു
പുനർജനിമന്ത്രമായ്
വിരൽതുമ്പിലൊഴുകുമ്പോൾ
മാറിയ ഋതുക്കളാം
സംവൽസരങ്ങളിൽ
ഇടവേളകൾ ചുറ്റിവരിയുമ്പോൾ
ജാലകവാതിലടയ്ക്കുമ്പോൾ
ചില്ലുതരിവീണുടഞ്ഞൊരു
മുറിവായ്, കനലായ്  മൊഴി...
ഭൂപാളങ്ങൾ ധ്യാനനിമഗ്നമാം
പ്രഭാതമൊരപൂർവരാഗമായ്..
ജനുവരി 14, 2014

(Udupi)

ഉണർവുമായെന്നിലുണരും
സംക്രമപ്രഭാതമേ
ആകുംബയിലെ ഹരിതവനങ്ങളിൽ
ആകാശപൂർവസന്ധ്യിയിൽ
അനശ്വരമാമൊരു സ്വരം
മനസ്സിലുണരുമ്പോൾ
ദിനങ്ങളുടെയിടവേളകൾ
അടർത്തിയിടും നോവുകളിൽ
നിന്നകലെ
ഒരപൂർവഗാനമായ്
ഹൃദ്സപന്ദനങ്ങൾ
രൂപാന്തരപ്പെടുന്നു..

Monday, January 13, 2014

ജനുവരി 14, 2014
10.53 IST Tuesday
(Udupi)

ഉണർവുമായെന്നിലുണരും
സംക്രമപ്രഭാതമേ
ആകുംബയിലെ ഹരിതവനങ്ങളിൽ
ആകാശപൂർവസന്ധ്യിയിൽ
അനശ്വരമാമൊരു സ്വരം
മനസ്സിലുണരുമ്പോൾ
ദിനങ്ങളുടെയിടവേളകൾ
അടർത്തിയിടും നോവുകളിൽ
നിന്നകലെ
ഒരപൂർവഗാനമായ്
ഹൃദ്സപന്ദനങ്ങൾ
രൂപാന്തരപ്പെടുന്നു..
ജനുവരി 13 2014

Monday
IST 11.35 am

പകൽത്തീരങ്ങളിൽ
ആരവങ്ങളിൽ
ആൾക്കൂട്ടത്തിനിടയിൽ
മനസ്സിലുണരും കടൽ...
പ്രഭാതഗാനവും
അക്ഷതമിട്ടകന്ന സ്മൃതിയും
കാലഘട്ടത്തിനൊരിടവേളയാകും
തീരമണലിൽ നിഴലൊഴിയും
ശുഭസ്വരങ്ങളിൽ
ചക്രവാളത്തിനരികിലെ
ആകാശകാവ്യമേ
പാരിജാതപ്പൂവുകളിൽ
ഞാനുണരുമ്പോൾ
ദീപവുമായ് വന്നാലും

Sunday, January 12, 2014

ജനുവരി 13 2014

Monday
IST 11.35 am

പകൽത്തീരങ്ങളിൽ
ആരവങ്ങളിൽ
ആൾക്കൂട്ടത്തിനിടയിൽ
മനസ്സിലുണരും കടൽ...
പ്രഭാതഗാനവും
അക്ഷതമിട്ടകന്ന സ്മൃതിയും
കാലഘട്ടത്തിനൊരിടവേളയാകും
തീരമണലിൽ നിഴലൊഴിയും
ശുഭസ്വരങ്ങളിൽ
ചക്രവാളത്തിനരികിലെ
ആകാശകാവ്യമേ
പാരിജാതപ്പൂവുകളിൽ
ഞാനുണരുമ്പോൾ
ദീപവുമായ് വന്നാലും
January 12, 2014
Sunday 


സ്വർഗവാതിലിനരികിൽ
പുണ്യാഹതീർഥമാം കവിതയിൽ
സ്വരമായൊരേകതാരയിൽ
ഞാനുണരുമ്പോൾ
ആകാശമേ ഇനിയൊരു
ജപമന്ത്രമെന്തിനായ്
ചുറ്റുവലയങ്ങളിൽ
ഗ്രഹമിഴിയിൽ
വിസ്ഫോടനങ്ങളിൽ
വിസ്മൃതസായാഹ്നങ്ങളിൽ
നക്ഷത്രദീപാന്വിതസന്ധ്യയിൽ
ഹൃദയമൊഴിയിൽ
ദീപ്തമാം മനസ്സേ
പ്രശാന്തിതീരങ്ങളിൽ
ധ്യാനമാർന്നിരിക്കും
ഒരു സർഗമാകാം....

Saturday, January 11, 2014

January 12, 2014
Sunday IST 10.12 am


സ്വർഗവാതിലിനരികിൽ
പുണ്യാഹതീർഥമാം കവിതയിൽ
സ്വരമായൊരേകതാരയിൽ
ഞാനുണരുമ്പോൾ
ആകാശമേ ഇനിയൊരു
ജപമന്ത്രമെന്തിനായ്
ചുറ്റുവലയങ്ങളിൽ
ഗ്രഹമിഴിയിൽ
വിസ്ഫോടനങ്ങളിൽ
വിസ്മൃതസായാഹ്നങ്ങളിൽ
നക്ഷത്രദീപാന്വിതസന്ധ്യയിൽ
ഹൃദയമൊഴിയിൽ
ദീപ്തമാം മനസ്സേ
പ്രശാന്തിതീരങ്ങളിൽ
ധ്യാനമാർന്നിരിക്കും
ഒരു സർഗമാകാം....
ജനുവരി 11, 2014


കടലോരാങ്ങളിൽ
പശ്ചിമാംബരസന്ധ്യയിൽ
മണൽത്തരികളിൽ
നക്ഷത്രവിളക്കുകളിൽ
ജപമാർന്നിരുന്ന ഒരു കാവ്യം
പ്രഭാതമായ്
ഉഷസന്ധ്യയായ്
പുനർജനിമന്ത്രമായ്
ഹൃദസ്പന്ദനത്തിലുണർന്നു..

Friday, January 10, 2014

January 10, 2014
Friday IST 10.16
മഴയുടഞ്ഞു, മനസ്സുടഞ്ഞു
ദർഭാഞ്ചലങ്ങളിൽ
അക്ഷതമിട്ട്, ചന്ദനമലിയും
തുളസിപ്പൂവിതളിൽ
ജനിമൃതിയുടെയോർമ്മകൾ
മിഴിനീരുറയും
ശീതകാലപ്പുരയിൽ
മകരത്തണുപ്പ്
എഴുതി നിറയും ചുമരിൽ
ചിന്തേരിടും മനസ്സ്
ശുഭ്രാകാശം കവിതയെഴുതും
കടൽത്തീരം..

Thursday, January 9, 2014

January 10, 2014
January 9, 2014
Thursday
 10.23pm


ജാലകവാതിലിൽ
ശലഭക്കൂടുകൾ,
ശീതകാല ഋണം
മഞ്ഞുപാളികൾ
കടൽചിപ്പികൾ
തളിരിലയിലെഴുതിയ
കവിതകൾ
അടയ്ക്കാനും
തുറക്കാനുമാവാത്ത
ഹൃദയവാതിലിൽ
പവിഴമല്ലിപ്പൂവിതളുകൾ
ഈറൻ പ്രഭാതം.


Wednesday, January 8, 2014

ജനുവരി 8, 2014

പ്രഭാതം മിഴിതുറന്നപ്പോൾ
രാവിൽ കണ്ട ദു:സ്വപ്നങ്ങൾ
മായുകയും
മൊഴിയിൽ തണുപ്പുവീഴുകയും
അഷ്ടമവ്യാഴപ്പിഴവുകൾ
മുറിവുകളാവുകയും
ഹൃദയം ഉമിത്തീയിലെരിഞ്ഞ്
സ്വർണ്ണവർണ്ണമാർന്നൊരു
കവിതയാവുകയും ചെയ്തു
നന്ദേദിനോട് ചേർന്ന് ദാഹനുവിനരികിൽ
ഒരു തീവണ്ടി കൂടി അഗ്നിയിൽ
വിരൽതുമ്പിൽ അദൃശ്യനികുതികൾ..
ഭാരം..
തുരുമ്പുവീഴും തീവണ്ടിയിൽ,
പുരോഗമനപാതയിൽ
നടുക്കങ്ങളുടെ നേർത്ത തേങ്ങൽ
ഹൃദയമൊഴിയിൽ
മാർഗഴിശോകം...

Tuesday, January 7, 2014

ജനുവരി 7, 2014

 അഗ്നിവർണ്ണമാർന്നെരിയും
ഹോമാപാത്രത്തിലൊരു
മിഴിനീർത്തുള്ളി
ഹൃദയനീർത്തുള്ളി
ഇരുളകറ്റാനൊരു
ദീപമാകും പ്രഭാതം
വഴിയാരണ്യകമാകും
വാനപ്രസ്ഥകാവ്യം
ഭൂമൺ തരികളിലുടയും
രാജകിരീടം
നിഴലെറിയും കാലം
നിമിഷക്കടങ്ങൾ
പകപോക്കും പാഴ്നിറങ്ങൾ
ചുറ്റുവലയങ്ങൾ തുന്നും 
അദൃശ്യഭാവങ്ങളിൽ നിന്നകലെ
സത്യം ഒരു വെൺശംഖിൽ
പ്രണവമായ് ജപമാർന്നിരിക്കുന്നു
അറിഞ്ഞുതീർന്നതിനിയെന്തിനറിയാൻ
ഹൃദയമേ  തുമ്പപൂ പോൽ
ശുഭരാഗത്തിൽ
ശുഭ്രമാം കവിതയാകുക

Monday, January 6, 2014

ഒന്നു മുതൽ ജനുവരി 6, 2014

ദിനങ്ങളുടെ യാത്രാപഥത്തിൽ
തണുപ്പുമൊരോർമ്മയാവും
അഗ്നിചുറ്റിയൊരാകാശപേടകം
യാത്രയാവുന്നു..
ശിരോപടങ്ങളിഞ്ഞ്
ജാലകവാതിലുടച്ച്
ജീവസ്പന്ദത്തെ ചിതയിലേറ്റിയ
ഹോളോകോസ്റ്റിൻ മുദ്ര പകർത്തിയ
നവീന പുരോഗമനം
പുതിയ മുഖം..
മഞ്ഞുമൂടി ഉറഞ്ഞ ഹൃദയം...


പുരോഗമനം
കിരീടവും, സിംഹാസനവും
ഹോളോകോസ്റ്റ് മുദ്രയുമായ്
അനന്തപുരിയിലൂടെ
ഇന്ത്യയിലൂടെ ഘോഷയാത്ര ചെയ്യുന്നു..
 ചരമഗീതമെഴുതി
ദർപ്പണങ്ങളിലെ നിഴലുകൾ
നൂതനസങ്കല്പങ്ങളിൽ

ഹൃദയം ഒരു ക്ഷേത്രമായി മാറുന്നു
നിഴലൊഴിയും ക്ഷേത്രം..
കനകാംഗിതമാം പ്രകാശമൊഴുകും
പ്രഭാതത്തിൽ
കൈയിലെ പർക്കിയിൽ തടയുന്നു
ത്രിവർണ്ണം.....

Sunday, January 5, 2014

ഒന്നു മുതൽ ജനുവരി 6, 2014

ദിനങ്ങളുടെ യാത്രാപഥത്തിൽ
തണുപ്പുമൊരോർമ്മയാവും
അഗ്നിചുറ്റിയൊരാകാശപേടകം
യാത്രയാവുന്നു..
ശിരോപടങ്ങളിഞ്ഞ്
ജാലകവാതിലുടച്ച്
ജീവസ്പന്ദത്തെ ചിതയിലേറ്റിയ
ഹോളോകോസ്റ്റിൻ മുദ്ര പകർത്തിയ
നവീന പുരോഗമനം
പുതിയ മുഖം..
മഞ്ഞുമൂടി ഉറഞ്ഞ ഹൃദയം...


പുരോഗമനം
കിരീടവും, സിംഹാസനവും
ഹോളോകോസ്റ്റ് മുദ്രയുമായ്
അനന്തപുരിയിലൂടെ
ഇന്ത്യയിലൂടെ ഘോഷയാത്ര ചെയ്യുന്നു..
 ചരമഗീതമെഴുതി
ദർപ്പണങ്ങളിലെ നിഴലുകൾ
നൂതനസങ്കല്പങ്ങളിൽ

ഹൃദയം ഒരു ക്ഷേത്രമായി മാറുന്നു
നിഴലൊഴിയും ക്ഷേത്രം..
കനകാംഗിതമാം പ്രകാശമൊഴുകും
പ്രഭാതത്തിൽ
കൈയിലെ പർക്കിയിൽ തടയുന്നു
ത്രിവർണ്ണം.....
ഒന്നു മുതൽ ജനുവരി 6, 2014

ദിനങ്ങളുടെ യാത്രാപഥത്തിൽ
തണുപ്പുമൊരോർമ്മയാവും
അഗ്നിചുറ്റിയൊരാകാശപേടകം
യാത്രയാവുന്നു..
ശിരോപടങ്ങളിഞ്ഞ്
ജാലകവാതിലുടച്ച്
ജീവസ്പന്ദത്തെ ചിതയിലേറ്റിയ
ഹോളോകോസ്റ്റിൻ മുദ്ര പകർത്തിയ
നവീന പുരോഗമനം
പുതിയ മുഖം..
മഞ്ഞുമൂടി ഉറഞ്ഞ ഹൃദയം...


പുരോഗമനം
കിരീടവും, സിംഹാസനവും
ഹോളോകോസ്റ്റ് മുദ്രയുമായ്
അനന്തപുരിയിലൂടെ
ഇന്ത്യയിലൂടെ ഘോഷയാത്ര ചെയ്യുന്നു..
 ചരമഗീതമെഴുതി
ദർപ്പണങ്ങളിലെ നിഴലുകൾ
നൂതനസങ്കല്പങ്ങളിൽ

ഹൃദയം ഒരു ക്ഷേത്രമായി മാറുന്നു
നിഴലൊഴിയും ക്ഷേത്രം..
കനകാംഗിതമാം പ്രകാശമൊഴുകും
പ്രഭാതത്തിൽ
കൈയിലെ പർക്കിയിൽ തടയുന്നു
ത്രിവർണ്ണം.....

ജനുവരി 5, 2014


 


ഇന്നത്തെ കവിത
മുറിവുണങ്ങിയ മുദ്ര..
 മനസ്സിനരികിൽ
ചുറ്റുവലയങ്ങളിലൊഴുകും
തീരാക്കടം,

വെറുമൊരടയാളം..
അറിഞ്ഞു തീർന്ന മുറിവുകൾക്ക്
നോവു കുറയും..
പരിചിതമായ നോവുകൾ
ആത്മാവിനെ സ്പർശിക്കാറില്ല
ജാലകച്ചില്ലുടയ്ക്കുമൊരസ്ത്രം
ചരമഗീതം..
പരിചിതമായ ചില്ലുതരികൾ
പഴകി മുഷിഞ്ഞിരിക്കുന്നു
ആത്മാവിനെ സ്പർശിക്കാത്ത
ആദരാജ്ഞലി...

ഇന്നത്തെ കവിത
 ആർക്കും ഉലയ്ക്കാനാവാത്തവിധം
കടുത്ത ഹൃദയം..

Saturday, January 4, 2014 
ജനുവരി 4 2014

12.12 am

നിശ്ചിതദൂരങ്ങളിൽ
അദൃശ്യദൃശ്യതയിൽ
ആൾമാറാട്ടമൊരു
ആധികാരികരേഖ
നിഴലെഴുത്ത്..
ജാലകവാതിലിനരികിൽ
ആധാരശ്രുതിയുടഞ്ഞ
അനൗചിത്യചിത്രങ്ങൾ

ജനുവരി 4
ലൂയിസ് ബ്രയിലിയുടെ
ജന്മദിനം...
ബ്രയിലി;
ഉൾമിഴിയിലെ അക്ഷരങ്ങൾ
നൂറ്റാണ്ടുകളിലൂടെ
സ്മൃതിയിൽ ഒരക്ഷരജപം

Friday, January 3, 2014ഒന്നു മുതൽ.......

ജനുവരി ഒന്ന് 2014


ബുധനാഴ്ച്ചയിലെ പ്രഭാതത്തിൽ
പവിഴമല്ലിത്തോപ്പുകളിലെ
ഗ്രാമം ശാന്തിമന്ത്രങ്ങളായ്
പ്രദക്ഷിണവഴിയിലൂടെ
ചന്ദനസുഗന്ധമാർന്ന
സോപാനത്തിൽ ജപമാർന്ന
ദിനം..
ജാലകമടച്ചുതഴുതിട്ട
എഴുത്തക്ഷരങ്ങൾക്കരികിൽ
ഹൃദ്സ്പന്ദനങ്ങൾ
കവിതയായി..

ജനുവരി രണ്ട് 2014


പ്രഭാതം പ്രകാശത്തിനിതൾ 
വിടർത്തും മുൻപേ  
മനസ്സുണർന്നിരുന്നു..
ഇലപൊഴിയും വഴിയിൽ
വ്യാഴാഴ്ച നിറമൊഴിഞ്ഞു നിന്നു
നഗരസന്ധ്യയിൽ തലേന്ന് വായിച്ച
ദു:ഖകരമാം മെറിബെൽ
മനസ്സിലേയ്ക്ക് വന്നു
ആൽപ്സിനരികിലൂടെ
തീവ്രപരിചരണമായ് മാറിയ ജീവസ്പന്ദം
ആഗസ്റ്റാ വെസ്റ്റ് ഡീൽ ഓർമ്മയാകുന്നുവോ
ഓർമ്മതെറ്റുകളുടെ ആസ്ഥിപത്രത്തിൽ
നറം മങ്ങി വീഴും നിഴലുകൾ
ഉപാധിസ്ഥമാം വിലങ്ങുകളടർന്നുണരും
മൊഴി
തീവ്രസ്വരങ്ങളിൽ ഉറക്കുപാട്ടുകൾ
നക്ഷത്രസ്വപ്നങ്ങളിലുണർന്ന
ജനുവരി രണ്ട്
ശംഖു പോലെ, ഓംങ്കാരം പോലെ
ഒരു കടൽ...

 

ജനുവരി 3 2014

സമയം 12.12
എവേക്കണിംഗ് ഇന്ത്യാ റ്റു ഇന്ത്യാ
എന്ന ബുക്കിൽ മൗണ്ട് അബുവിലെ
തേജ്പാല ദേവാലയം
വെള്ളിയാഴ്ച്ച
മിഴിയിലെ നക്ഷത്രമുറങ്ങും മുൻപേ
മനസ്സുണർന്നിരിക്കുന്നു
ദു:ഖകരമാം വർത്തമാനകാലലിഖിതങ്ങൾ
ആലേഖനം ചെയ്യും സ്മാരകശിലകൾ മുന്നിൽ
ഋതുക്കളുറയും സ്മൃതിയിൽ
ചുമരുകളിൽ നിറയും
അക്ഷരപ്പിശകുകളിൽ കയ്പുനീർ
പടിപ്പുരവാതിലടച്ച്
ചുറ്റുമതിൽ പണിയുന്നു ഹൃദയം
വിരൽതുമ്പിൽ വിരിയും
അക്ഷരങ്ങൾ അമൃതുതുള്ളിയായീടാൻ
ജപം തുടരുന്നു ഹൃദ്സ്പന്ദനങ്ങൾ..
Thursday, January 2, 2014

ഒന്നു മുതൽ.......
(Rema Prasanna Pisharody

 


 
ജനുവരി ഒന്ന് 2014

 
തണുപ്പുതോർന്ന
ബുധനാഴ്ച്ചയിലെ പ്രഭാതത്തിൽ
പവിഴമല്ലിത്തോപ്പുകളിലെ ഗ്രാമം
ശാന്തിമന്ത്രങ്ങളായ്
പ്രദക്ഷിണവഴിയിലൂടെ
ചന്ദനസുഗന്ധമാർന്ന
സോപാനത്തിൽ ജപമാർന്ന ദിനം
ജാലകമടച്ചുതഴുതിട്ട
എഴുത്തക്ഷരങ്ങൾക്കരികിൽ
ഹൃദ്സ്പന്ദനങ്ങൾ
കവിതയായി..


ജനുവരി രണ്ട് 2014

പ്രഭാതം പ്രകാശത്തിനിതൾ
വിടർത്തും മുൻപേ മനസ്സുണർന്നിരുന്നു
ഇലപൊഴിയും വഴിയിൽ
വ്യാഴാഴ്ച നിറമൊഴിഞ്ഞു നിന്നു
നഗരസന്ധ്യയിൽ തലേന്ന് വായിച്ച
ദു:ഖകരമാം മെറിബെൽ
മനസ്സിലേയ്ക്ക് വന്നു
ആൽപ്സിനരികിലൂടെ
തീവ്രപരിചരണമായ് മാറിയ ജീവസ്പന്ദം
ആഗസ്റ്റാ വെസ്റ്റ് ഓർമ്മയാകുന്നുവോ
ഓർമ്മതെറ്റുകളുടെ ആസ്ഥിപത്രത്തിൽ
നറം മങ്ങി വീഴും നിഴലുകൾ
ഉപാധിസ്ഥമാം വിലങ്ങുകളടർന്നുണരും
മൊഴി
തീവ്രസ്വരങ്ങളിൽ ഉറക്കുപാട്ടുകൾ
നക്ഷത്രസ്വപ്നങ്ങളിലുണർന്ന
ജനുവരി രണ്ട്
ശംഖു പോലെ, ഓംങ്കാരം പോലെ
ഒരു കടൽ...  
.