Thursday, January 2, 2014

ഒന്നു മുതൽ.......
(Rema Prasanna Pisharody

 


 












ജനുവരി ഒന്ന് 2014

 
തണുപ്പുതോർന്ന
ബുധനാഴ്ച്ചയിലെ പ്രഭാതത്തിൽ
പവിഴമല്ലിത്തോപ്പുകളിലെ ഗ്രാമം
ശാന്തിമന്ത്രങ്ങളായ്
പ്രദക്ഷിണവഴിയിലൂടെ
ചന്ദനസുഗന്ധമാർന്ന
സോപാനത്തിൽ ജപമാർന്ന ദിനം
ജാലകമടച്ചുതഴുതിട്ട
എഴുത്തക്ഷരങ്ങൾക്കരികിൽ
ഹൃദ്സ്പന്ദനങ്ങൾ
കവിതയായി..


ജനുവരി രണ്ട് 2014

പ്രഭാതം പ്രകാശത്തിനിതൾ
വിടർത്തും മുൻപേ മനസ്സുണർന്നിരുന്നു
ഇലപൊഴിയും വഴിയിൽ
വ്യാഴാഴ്ച നിറമൊഴിഞ്ഞു നിന്നു
നഗരസന്ധ്യയിൽ തലേന്ന് വായിച്ച
ദു:ഖകരമാം മെറിബെൽ
മനസ്സിലേയ്ക്ക് വന്നു
ആൽപ്സിനരികിലൂടെ
തീവ്രപരിചരണമായ് മാറിയ ജീവസ്പന്ദം
ആഗസ്റ്റാ വെസ്റ്റ് ഓർമ്മയാകുന്നുവോ
ഓർമ്മതെറ്റുകളുടെ ആസ്ഥിപത്രത്തിൽ
നറം മങ്ങി വീഴും നിഴലുകൾ
ഉപാധിസ്ഥമാം വിലങ്ങുകളടർന്നുണരും
മൊഴി
തീവ്രസ്വരങ്ങളിൽ ഉറക്കുപാട്ടുകൾ
നക്ഷത്രസ്വപ്നങ്ങളിലുണർന്ന
ജനുവരി രണ്ട്
ശംഖു പോലെ, ഓംങ്കാരം പോലെ
ഒരു കടൽ...



  
.

No comments:

Post a Comment