Monday, July 14, 2014

JULY 15, 2014
IST 7.25 AM
TUESDAY

നഗരമഴയിൽ
ആകാശം തേടിയ പ്രഭാതം
തണുപ്പിലുറയും പൂവുകളിൽ
നീർത്തുള്ളികൾ
നിലവറയിൽ പുരാണങ്ങളിൽ
നിത്യതയുടെ മന്ത്രം
കടലിടുക്കിനരികിൽ
ചുരുങ്ങിയ ലോകത്തിൻ
പ്രകമ്പനം
മിഴിനീരൊപ്പും പ്രപഞ്ചം
എഴുതിതീർന്ന മഴയിൽ
ഭൂമിതിരിയും ഭ്രമണപഥത്തിൽ
മുദ്രതീർക്കും നക്ഷത്രങ്ങളുറങ്ങിയ
പ്രഭാതം

Sunday, July 13, 2014


 JULY 13, 2014
IST 10.24 AM
SUNDAY


ഉണർവിൻ മഴത്തുള്ളികൾ
മിഴിയൊതുക്കി, മൊഴിയൊതുക്കി
മനസ്സൊരുങ്ങുമ്പോൾ
അക്ഷരകാലം തെറ്റിവീഴും
അനുദ്രുതങ്ങൾ
കടലാസിലുണങ്ങിയ കദനങ്ങളുറഞ്ഞ
ചില്ലുപാത്രം കമഴ്ത്തിയ
തീരമണലിൽ
കടലൊഴുകും സായന്തനം
നീർക്കണങ്ങളുറയും തണുപ്പിൽ
തീരാക്കഥയെഴുതും തിരകൾ
മണലെഴുത്തുകൾ മായ്ച്ചൊഴുകും
മഴത്തുള്ളികൾ
വിരൽതുമ്പിൽ കൂടുകൂട്ടും
അദൃശ്യകാവ്യങ്ങൾ
ചിത്രതൂലികയിൽ നിന്നിറ്റുവീഴും
ഋതുവർണ്ണങ്ങൾ
സ്മൃതിയിൽ, തിരശ്ശീലപ്പാടിൽ
പുരാണങ്ങളുടെ പൗരസ്ത്യഗ്രാമം

Friday, July 11, 2014

JULY 12, 2014
IST 8.46 AM
SATURDAY


ആകാശത്തിനപ്പുറം വജ്രഭൂമിയുടെ
ജാലകകാഴ്ച്ചകൾ
നിയോഗിരിയ്ക്കരികിൽ
കടലിടുക്കൾക്കരികിലൂടെ
വ്യാകുലചിന്തകളുടെ യാനം
ഉണർവിൻ പ്രഭാതത്തിനൊരു
സ്വരമാലിക
വർണ്ണങ്ങളലിയും മഴയിൽ
തണുപ്പാർന്ന സർഗങ്ങൾ
മിഴിതുമ്പിലൊഴുകിയ
ലോകചിത്രപടത്തിൽ
കവിതയുടെ പ്രപഞ്ചസ്വനം
മൊഴിയതിരുകളിൽ
സമുദ്രശംഖുകളിൽ
തപസ്സിലൊരു ഭൂഗാനം
ഹൃദയമൊരു കല്പനയായ്
മുനമ്പിൻ ലയമായ്
പ്രഭാതശ്രുതിയായ്
പുനർജനിമന്ത്രമായുണരുമ്പോൾ
വിരൽതുമ്പിൽ പൂവായ് വിരിയുന്നു
ദിനതുടുപ്പുകൾ...
 11th July 2014
11.11  PM
Friday


സായാഹ്നമെഴുതിയ
താളിയോലത്തുമ്പിലിറ്റുവീഴും മഴ
ഹൃദയതന്ത്രികളുലയും കാറ്റിൽ
നിന്നിറ്റുവീഴും മഴ
ആകാശമൊരു മേൽക്കുടചൂടും
പ്രപഞ്ചം
നാൽപ്പാമരസുഗന്ധമാർന്ന ഗ്രാമം
ആഷാഢത്തണുപ്പിലുറങ്ങും
സന്ധ്യാവിളക്കിൽ
സൗമ്യഭാവമാർന്നഗ്നി
ചുറ്റലുക്കുകളിൽ കുടമാറ്റം
പകൽതീർന്ന പണിശാലകളിൽ
രാകിമിനുക്കിയ പഴമ
ഈറനാർന്ന നഗരമേ
മഴപെയ്യും വീഥിയിലൊഴുകും തിരക്കിൽ
മറന്നിടുന്നത് സ്മൃതിയുടെയിതളുകളോ
മൺതരികളോ

Sunday, July 6, 2014

JULY 6, 2014
IST 9.12 AM
MONDAY


ആകാശത്തിനൊരിതളിൽ
പെയ്തൊഴിയാതെ മഴയിഴകൾ
ഉദ്യാനം തണുപ്പാർന്നൊരു
കാറ്റിലൊഴുകി
പ്രഭാതമായുണരുമ്പോൾ
ചന്ദനസുഗന്ധമാർന്ന
ശ്രീകോവിലിലൂടെ
ആൽമരവും കടന്നുനീങ്ങും
മനസ്സേ
കടലുയർന്നൊരു കല്പാന്തകഥയാവും
പുരാണങ്ങളിൽ
നന്ത്യാർവട്ടങ്ങൾ പൂവിടും
മഴക്കാലങ്ങളിൽ
ശുഭ്രഭാവമാർന്നൊരു
സങ്കല്പം ഹൃദയതന്ത്രികളേറ്റുമ്പോൾ
ഭൂപടത്തിരിവുകളിൽ
ടൈഗ്രിസൊഴുകും വഴികളിൽ
തീവ്രസ്വരങ്ങളായ് അർഥം തെറ്റിയ
ചിന്തകൾ
മിഴാവിൻ നിയന്ത്രിതശബ്ദത്തിലൊരുദിനം
നാലമ്പലവും കടന്ന് ധ്വജഗോപുരങ്ങൾ കടന്ന്
ഗ്രാമം നഗരനിരത്തിലൂടെ
നടന്നുനീങ്ങുമ്പോൾ
തുലാസുകളുലയും
തുലനസഖ്യകളിൽ മുദ്രതീർക്കുന്നുവോ
 അപരാഹ്നം